ഗൗരി ലങ്കേഷ് രക്തസാക്ഷി അനുസ്മരണം

കണ്ണൂർ: ഫാഷിസ്റ്റുകളാൽ കൊല്ലപ്പെട്ട എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷി​െൻറ ഒന്നാം രക്തസാക്ഷി ദിനാചരണത്തി​െൻറ ഭാഗമായി എസ്.എഫ്.െഎ കാമ്പസുകളിൽ ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. ജില്ലതല ഉദ്ഘാടനം കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ നിർവഹിച്ചു. ഷിബിൻ കാനായി അധ്യക്ഷത വഹിച്ചു. ടി.പി. നിവേദ്, പ്രജീഷ് ബാബു, നന്ദകിഷോർ എന്നിവർ സംസാരിച്ചു. സി.പി. ഷിജു സ്വാഗതവും ഐ. ശ്രീകുമാർ നന്ദിയും പറഞ്ഞു. കണ്ണൂർ വനിത കോളജിൽ മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്തു. കെ. റിജേഷ്, പി.എ. കിരൺ, ഷിംന സുരേഷ്, ആയിഷ ഫിദ എന്നിവർ സംസാരിച്ചു. പയ്യന്നൂരിൽ പി.പി. അനിഷ ഉദ്ഘാടനം ചെയ്തു. ടി.വി. നിധിൻ, അനുരാഗ്, ആര്യ വിശ്വനാഥ്, കീർത്തന എന്നിവർ സംസാരിച്ചു. ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജിൽ കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സഹീർ, നിഖിൽ, സായൂജ് എന്നിവർ സംസാരിച്ചു. തലശ്ശേരി ബ്രണ്ണൻ കോളജിൽ ദിഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു. എ. അമൽ, കെ. നിവേദ്, അശ്വിൻ രാഘവൻ, സുജീഷ് എന്നിവർ സംസാരിച്ചു. മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഇ.കെ. ദൃശ്യ ഉദ്ഘാടനം ചെയ്തു. കെ. ശ്രീരാജ് സംസാരിച്ചു. മാത്തിൽ ഗുരുദേവ് കോളജിൽ എ. അഖിൽ ഉദ്ഘാടനം ചെയ്തു. വിഷ്ണുപ്രസാദ്, അർജുൻ, രാജേഷ് എന്നിവർ സംസാരിച്ചു. പേരാവൂരിൽ കെ.വി. രോഹിത്ത് ഉദ്ഘാടനം ചെയ്തു. മട്ടന്നൂരിൽ പി. ശരത്ത് ഉദ്ഘാടനം ചെയ്തു. മയ്യിലിൽ മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്തു. കെ. റിജേഷ്, എ.പി. മിഥുൻ എന്നിവർ സംസാരിച്ചു. പിലാത്തറയിൽ എ. സുധാജ് ഉദ്ഘാടനം ചെയ്തു. അമരേഷ്, അനുവിന്ദ് എന്നിവർ സംസാരിച്ചു. നളന്ദ കോളജിൽ ജിഷ്ണു രമേശ് ഉദ്ഘാടനം ചെയ്തു. ഷിജിൽ, സൗരവ് എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ എസ്. സുർജിത്ത് ഉദ്ഘാടനം ചെയ്തു. ശരത്ത്, മുഹമ്മദ് നസീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.