സ്​കൂളുകൾ മികവിെൻറ പാതയിലേക്ക് കണ്ണൂരിൽ ശിൽപശാലകൾക്ക് തുടക്കം

കണ്ണൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സ്കൂളുകളിൽ തയാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനുകൾ സംബന്ധിച്ചുള്ള ത്രിദിന ശിൽപശാലകൾക്ക് ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ തുടക്കമായി. ഡയറ്റ് ഫാക്കൽറ്റി അംഗങ്ങൾ, ബി.പി.ഒമാർ, ബി.ആർ.സി െട്രയിനർമാർ, സി.ആർ.സി കോഒാഡിനേറ്റർമാർ, റിസോഴ്സ് അധ്യാപകർ എന്നിവരാണ് ശിൽപശാലയിൽ പങ്കെടുന്നത്. അഞ്ച്, ആറ് തീയതികളിൽ ബി.ആർ.സികളിൽ നടക്കുന്ന ശിൽപശാലക്കുശേഷം ഏഴിന് അതത് പ്രദേശത്തെ ഒരു പഞ്ചായത്തിലെ എല്ലാ സ്കൂളുകളും സന്ദർശിച്ച് പ്രവർത്തന പദ്ധതി തയാറാക്കാൻ സഹായിക്കും. കണ്ണൂർ നോർത്ത് ബി.ആർ.സിയിലെ ശിൽപശാല കണ്ണൂർ കോർപറേഷൻ കൗൺസിലർ ഇ.ബീന ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയർ െലക്ചറർ വി.വി. േപ്രമരാജൻ അധ്യക്ഷത വഹിച്ചു. രമേശൻ കടൂർ സംസാരിച്ചു. ബി.പി.ഒ ശശികുമാർ സ്വാഗതം പറഞ്ഞു. തളിപ്പറമ്പ് നോർത്ത് ബി.ആർ.സിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഒാഡിനേറ്റർ കെ.കെ. രവി ഉദ്ഘാടനം ചെയ്തു. എസ്.പി.രമേശൻ അധ്യക്ഷത വഹിച്ചു. പി.വി. സുരേന്ദ്രൻ, കെ.എം. ശോഭന എന്നിവർ സംസാരിച്ചു. കൂത്തുപറമ്പിൽ എ.ഇ.ഒ സി.ഉഷ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എ ജില്ല േപ്രാഗ്രാം ഓഫിസർ ടി.വി.വിശ്വനാഥൻ സംസാരിച്ചു. തലശ്ശേരിയിൽ എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ കെ.ആർ.അശോകൻ ഉദ്ഘാടനം നിർവഹിച്ചു. കൃഷ്ണൻ കുറിയ സംസാരിച്ചു. സമഗ്രശിക്ഷ അഭിയാ​െൻറ നേതൃത്വത്തിൽ നടക്കുന്ന ശിൽപശാലയുടെ ഭാഗമായി കുറുമാത്തൂർ, മുണ്ടേരി, ന്യൂ മാഹി, കോട്ടയം മലബാർ പഞ്ചായത്തുകളിലെ മുഴുവൻ സ്കൂളുകളിലും നിർവഹണ പദ്ധതി തയാറാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.