ദുരിതാശ്വാസ നിധി: ജില്ലയിൽ ലഭിച്ചത് 9.35 കോടി

കണ്ണൂർ: പ്രളയക്കെടുതികളിൽനിന്ന് കേരളത്തെ കൈപിടിച്ചുയർത്തുന്നതിനായി കണ്ണൂർ ജില്ലയിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത് 9,35,06,901രൂപ. കലക്ടറേറ്റിലെയും അഞ്ച് താലൂക്ക് കേന്ദ്രങ്ങളിലെയും ശേഖരണകേന്ദ്രങ്ങളിൽ ലഭിച്ച തുകയാണിത്. കലക്ടറേറ്റിൽ ചെക്ക്/ഡി.ഡിയായി 4,69,26,720 രൂപയും പണമായി 1,22,51,447 രൂപയും ലഭിച്ചു. ആകെ 5,91,78,167 രൂപ. ഇതിനുപുറമെ, കണ്ണൂർ താലൂക്ക് 1,02,74,858 രൂപ, തളിപ്പറമ്പ് താലൂക്ക് 95,59,637 രൂപ, പയ്യന്നൂർ താലൂക്ക് 56,72,702, ഇരിട്ടി താലൂക്ക് 45,05,276, തലശ്ശേരി താലൂക്ക് 43,16,261 രൂപ എന്നിങ്ങനെയാണ് ലഭിച്ച തുക. പ്രളയക്കെടുതിയെ തുടർന്ന് പ്രത്യേകമായി സംഭാവന സ്വീകരിക്കാൻ തുടങ്ങിയ ആഗസ്റ്റ് 13 മുതലുള്ള കണക്കാണിത്. കലക്ടറേറ്റിലും താലൂക്ക് കേന്ദ്രങ്ങളിലും സംഭാവനകളുടെ വരവ് ബുധനാഴ്ചയും തുടർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.