കണ്ണൂർ: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് രാഷ്ട്രീയമായി പകപോക്കുന്നുവെന്നാരോപിച്ച് കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റാഫ് ഒാർഗനൈേസഷെൻറ ആഭിമുഖ്യത്തിൽ ജീവനക്കാർ നടത്തിവരുന്ന നിരാഹാരസമരം 30ാം ദിവസത്തിേലക്ക്. ഡി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് നിരാഹാരമിരിക്കുന്നവരെ അഭിസംബോധന ചെയ്തു. സ്റ്റാഫ് ഒാർഗനൈസേഷൻ പ്രസിഡൻറ് ജയൻ ചാലിൽ അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ, ജില്ല പ്രസിഡൻറ് കെ. രമേശൻ, കെ.സി. രാജൻ, ടി.ഒ. വേണുഗോപാലൻ, കെ. രാജൻ എന്നിവർ സംസാരിച്ചു. സെക്ഷൻ ഒാഫിസർമാരായ മുഹമ്മദ് അഷ്റഫ്, ജസ്റ്റസ് വിനോദ് എന്നിവരാണ് 29ാം ദിവസം നിരാഹാരമിരുന്നത്. കെ.എം. സിറാജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.