മുത്തശ്ശിയോട് ചോദിക്കാം പരിപാടി തുടങ്ങി

മാഹി: വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം, ശുചിത്വസംസ്കാരം, സാമൂഹികബോധം എന്നിവ സൃഷ്ടിക്കുന്നതിന് അഴിയൂർ ഗ്രാമപഞ്ചായത്തിൽ 'മുത്തശ്ശിയോട് ചോദിക്കാം' പദ്ധതി ആരംഭിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നോവലിസ്റ്റ് എം. മുകുന്ദൻ നിർവഹിക്കും. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്യൂണിക്കേഷൻ ആൻഡ് കപ്പാസിറ്റി െഡവലപ്മ​െൻറ് യൂനിറ്റ് (സി.സി.ഡി.യു) തയാറാക്കിയ 54 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പഞ്ചായത്തിലെ 3750 കുട്ടികൾക്ക് വിതരണംചെയ്തു. പ്രകൃതി, പഴമ, ചുറ്റുപാടുമുള്ള ചെടികൾ, സൂക്ഷ്മജീവികൾ, വൃക്ഷങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഓരോ കുട്ടിയും മുത്തശ്ശിയോട് ചോദിച്ച് മനസ്സിലാക്കി ഉത്തരങ്ങൾ രേഖപ്പെടുത്തി. കുട്ടികൾക്കുവേണ്ടി നടത്തിയ പ്രത്യേക ഗ്രാമസഭയുടെ നിർദേശത്തി​െൻറ അടിസ്ഥാനത്തിലാണ് നവീനമായ പരിപാടിക്ക് തുടക്കമിട്ടത്. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ്‌, പഞ്ചായത്ത് െസക്രട്ടറി ടി. ഷാഹുൽ ഹമീദ്, നിർവഹണ ഉദ്യോഗസ്ഥൻ കെ. അബ്ദുൽ സലാം മാസ്റ്റർ എന്നിവരും പഞ്ചായത്തിലെ 15 സ്കൂളുകളിലെ അധ്യാപകരുമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.