ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണം

മാഹി: പുതുച്ചേരി സർക്കാർ ജീവനക്കാർക്ക് വീട്ടുവാടക അലവൻസ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് ഫെഡറേഷൻ ഓഫ് സർവിസ് അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഏഴാം ശമ്പള കമീഷൻ ശിപാർശകൾ 2016 ജനുവരി മുതൽ നടപ്പാക്കിയെങ്കിലും കഴിഞ്ഞമാസം മുതൽ മാത്രമെ പുതുക്കിയ വീട്ടുവാടക അലവൻസ് അനുവദിക്കുന്നുള്ളൂ. കേന്ദ്രം പ്രഖ്യാപിച്ചതുപോലെ മുൻകാല പ്രാബല്യത്തോടെ അലവൻസുകൾ അനുവദിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. ഹരിദാസൻ അധ്യക്ഷതവഹിച്ചു. ഇ.വി. രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.സി. ജീവാനന്ദൻ, ശ്രീകുമാർ ഭാനു, കെ. സതീഷ്കുമാർ, എ. മനോഹരൻ, ടി.കെ. ജയപ്രകാശ്, സി.എച്ച്. സത്യനാഥ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.