തലശ്ശേരി: തലശ്ശേരിയിലെയും സമീപപ്രേദശങ്ങളിലെയും വിദ്യാലയങ്ങളിൽ വിവിധ പരിപാടികേളാടെ അധ്യാപകദിനാചരണം സംഘടിപ്പിച്ചു. ചേറ്റംകുന്ന് ഗവ. എൽ.പി സ്കൂളിെൻറ േനതൃത്വത്തിൽ സ്കൂളിലെയും പ്രദേശത്തെയും വിരമിച്ച 13 അധ്യാപകരെ ആദരിച്ചു. തലശ്ശേരി നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം ഉദ്ഘാടനം ചെയ്തു. ഗാന്ധിയനും കേരള സർവോദയ മണ്ഡലം മുൻ സംസ്ഥാന പ്രസിഡൻറുമായ കെ.പി.എ. റഹീം മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് കെ.എം. അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. സ്കൂളിെൻറ ഔദ്യോഗിക ലോഗോ വിരമിച്ച അധ്യാപിക പത്മിനി പ്രകാശനം ചെയ്തു. നഗരസഭ കൗൺസിലർ പി.പി. സാജിദ സംസാരിച്ചു. വിരമിച്ച അധ്യാപകരായ ലക്ഷ്മണൻ, കുഞ്ഞിരാമൻ, പത്മിനി, ആയിശ, കെ.ജെ. ജോൺസൺ, തങ്കമ്മ, രവീന്ദ്രൻ, അസീസ്, വിജയലക്ഷ്മി, കെ.പി.എ. റഹീം, സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന മുതിർന്ന അധ്യാപകരായ കെ. പങ്കജാക്ഷി, അനിൽകുമാർ, അംഗൻവാടിയിൽ സേവനം നടത്തുന്ന ഹൈമ എന്നിവരെ നജ്മ ഹാഷിം, പി.പി. സാജിദ, കെ. പങ്കജാക്ഷി, കെ.എം. അഷ്ഫാഖ് എന്നിവർ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. റസാഖ് സ്വാഗതവും ടി.പി. ഷീബ നന്ദിയും പറഞ്ഞു. തലശ്ശേരി: തലശ്ശേരി മുബാറക്ക ഹയര്‍സെക്കൻഡറി സ്‌കൂളില്‍ അധ്യാപകദിനാചരണം നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ഇതോടനുബന്ധിച്ച് നടന്നു. പി.ടി.എ പ്രസിഡൻറ് മുഷ്താഖ് കല്ലേരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇ.കെ. ഗോപിനാഥ്, സി. ഹാരിസ് ഹാജി, ഹെഡ്മാസ്റ്റര്‍ കെ. മുസ്തഫ, പ്രഫ. എ.പി. സുബൈര്‍, എ.കെ. സക്കരിയ, സുമയ്യ, കെ. ഇബ്രാഹീം, ബഷീര്‍ ചെറിയാണ്ടി, പി.കെ. റഫീക്ക്, പി. അയമു, ടി.എം. മുഹമ്മദ് സാജിദ് എന്നിവര്‍ സംസാരിച്ചു. പ്രിൻസിപ്പൽ എൻ.വി. അബ്ദുൽ അഫ്സൽ സ്വാഗതവും എ.പി. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. കിഴേക്ക കതിരൂര്‍ ജനത വായനശാല ആൻഡ് ഗ്രന്ഥാലയം, ഈസ്റ്റ് കതിരൂര്‍ യു.പി സ്‌കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ . എഴുത്തുപെട്ടി വായന ആസ്വാദനക്കുറിപ്പ് വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനവിതരണം നടത്തി. പാട്യം പഞ്ചായത്ത് ലൈബ്രറി കൗണ്‍സില്‍ നേതൃസമിതി ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് കളത്തില്‍ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണന്‍, കെ.എം. മോഹനവിലാസന്‍, ടി.കെ. രാജീവന്‍, കെ. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.