കണ്ണൂർ: ഡി.വൈ.എഫ്.െഎ നേതാവിനെ പീഡിപ്പിച്ച ഷൊർണൂർ എം.എൽ.എ പി.കെ. ശശിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. പഴയ ബസ്സ്റ്റാൻഡിൽ നടന്ന പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭ പ്രസിഡൻറ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ലോക്സഭ വൈസ് പ്രസിഡൻറ് ഒ.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അതുൽ, നേതാക്കളായ കെ. കമൽജിത്ത്, ഷമേജ് പെരളശ്ശേരി, ഷിബിൻ ഷിബു, ഫർഹാൻ മുണ്ടേരി, വി. രാഹുൽ, നിധീഷ് ചാലാട്, റിജിൻരാജ്, നികേത് നാറാത്ത്, നബീൽ വളപട്ടണം, സനേഷ് മുണ്ടേരി, ക്ലീറ്റസ് ചപ്പാരപ്പടവ്, സജേഷ് അഞ്ചരക്കണ്ടി, സുധീഷ് നാറാത്ത്, ഷനോജ് ധർമടം, പ്രിനിൽ മതുക്കോത്ത്, ഇർഷാദ് കൊളച്ചേരി, ഷമ്മിയാസ് മഹമൂദ്, യഹ്യ പള്ളിപ്പറമ്പ്, സുജേഷ് പണിക്കർ, സി.വി. സുമിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.