കവർച്ച: നാലംഗ സംഘം പിടിയിൽ

കണ്ണൂർ: യുവാവിനെ തടഞ്ഞ് ആഭരണം കവർന്ന നാലംഗ സംഘം പിടിയിൽ. കാഞ്ഞിരോെട്ട ജുനൈസ് (29), പുറവൂരിലെ അബ്ദുൽ നസീർ (34), ഏച്ചൂരിലെ ദിൽഷാദ് (23), കുടുക്കിമൊട്ടയിെല ഇർഷാദ് (25) എന്നിവരെയാണ് ടൗൺ എസ്.െഎ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് െചയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ട്രെയിനിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന ചാലാട് ജയന്തി അപ്പാർട്മ​െൻറിൽ താമസക്കാരനായ കേളകം െചട്ടിയാംപറമ്പ് കാർത്തികയിൽ മഹേഷ് എം. നായരുടെ മൂന്നര പവൻ സ്വർണമാല കവർന്ന സംഭവത്തിലാണ് അറസ്റ്റ്. ആഗസ്റ്റ്് 28ന് രാത്രി 11.30ഒാടെയാണ് സംഭവം. മെഡിക്കൽ െറപ്രസേൻററ്റിവായ മഹേഷ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി താളിക്കാവ് വഴി താമസസ്ഥലത്തേക്ക് നടന്നുപോകവേ സംഘം തടഞ്ഞിട്ട് ആക്രമിച്ച് കഴുത്തിൽനിന്ന് മാല തട്ടിപ്പറിച്ച് വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.