പഴയങ്ങാടി: മാട്ടൂൽ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകദിനത്തോടനുബന്ധിച്ച് 'മാധ്യമം' കണ്ണൂർ യൂനിറ്റും പഴയങ്ങാടി അവുമ്മാസ് ജ്വല്ലറിയും ചേർന്ന് ത്രിമധുരം പദ്ധതിയുടെ ഭാഗമായി കിറ്റ് വിതരണം നടത്തി. അവുമ്മാസ് മാനേജിങ് ഡയറക്ടർ എ.വി. അബ്ദുൽ ഖാദർ അധ്യാപകൻ കെ.വി. അബ്ദുല്ലത്തീഫിന് ത്രിമധുരം കിറ്റ് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. 100 ത്രിമധുരം കിറ്റുകളുടെ വിതരണം നടത്തി. പി.ടി.എ പ്രസിഡൻറ് ടി.എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. 'മാധ്യമം' കണ്ണൂർ യൂനിറ്റ് സർക്കുലേഷൻ മാനേജർ ഡെന്നി തോമസ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് മെംബർ അൻസാരി തില്ലങ്കേരി, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, അജിത് മാട്ടൂൽ, 'മാധ്യമം' ഏരിയ കോഓഡിനേറ്റർ ബി.പി. അബ്ദുൽ ഹമീദ്, 'മാധ്യമം' ബിസിനസ് െഡവലപ്മെൻറ് ഓഫിസർ വി.പി. ഫസറുദ്ദീൻ, 'മാധ്യമം' പഴയങ്ങാടി ലേഖകൻ മഹമൂദ് വാടിക്കൽ എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ കെ. അനൂപ് കുമാർ സ്വാഗതവും കെ. ജയപ്രകാശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.