ഓടിക്കൊണ്ടിരുന്ന ലോറിക്ക്​ തീപിടിച്ചു

പഴയങ്ങാടി: ഓടിക്കൊണ്ടിരുന്ന മത്സ്യലോറിക്ക്‌ തീപിടിച്ചു. മംഗലാപുരത്തുനിന്ന് മത്സ്യം കയറ്റി കോഴിക്കോേട്ടക്ക്‌ പോവുകയായിരുന്ന ലോറിക്ക് പിലാത്തറ-പാപ്പിനിശ്ശേരി പാതയിൽ മണ്ടൂരിലാണു തീ പിടിച്ചത്‌. ബുധനാഴ്ച വൈകീട്ട് നാേലാടെയാണു സംഭവം. നാട്ടുകാരുടെയും പയ്യന്നൂരിൽനിന്നെത്തിയ അഗ്നിശമന സേനയുടെയും സഹായത്തോടെയാണ് തീ അണച്ചത്‌. ടയർ ചൂടായി പൊട്ടിത്തെറിച്ചതിനെ തുടർന്നായിരുന്നു തീപിടിത്തം. തീപിടിച്ചതോടെ വാഹനം പാതയോരത്തു നിർത്തി ഡ്രൈവറും ക്ലീനറും ഇറങ്ങി ഓടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.