തളിപ്പറമ്പ്​ സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം പൊളിച്ചുനീക്കുന്നു

തളിപ്പറമ്പ്: പഴമയുടെ പ്രൗഢിയുമായി നഗരമധ്യത്തില്‍ നൂറ്റാണ്ടായി തലയുയര്‍ത്തിനിന്നിരുന്ന തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം ഇനി ഓർമമാത്രം. 134 വര്‍ഷം പഴക്കമുള്ള കെട്ടിടം പുതിയ ഓഫിസ് സമുച്ചയം പണിയുന്നതിനുവേണ്ടിയാണ് പൊളിച്ചുനീക്കുന്നത്. 1884ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച കെട്ടിടത്തിലാണ് ഇതുവരെ തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിച്ചുവന്നത്. പതിറ്റാണ്ടുകൾക്കു മുമ്പുള്ള െറക്കോഡുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ആധാരപ്പകര്‍പ്പു വാല്യങ്ങള്‍ നിറഞ്ഞുകവിഞ്ഞ് സ്റ്റാഫ് റൂമിലും ഇവ സൂക്ഷിക്കേണ്ട അവസ്ഥയായിരുന്നു. സംസ്ഥാനത്ത് പഴയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 52 സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ പുതുക്കിപ്പണിയുന്നതിന് തിരുവനന്തപുരത്ത് മന്ത്രി ജി. സുധാകരന്‍ വിളിച്ചുചേര്‍ത്ത സബ് രജിസ്ട്രാര്‍മാരുടെ സംസ്ഥാനതല അവലോകന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിർമിക്കുന്ന പുതിയ കെട്ടിടത്തി​െൻറ പ്രവൃത്തി കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടര കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഒരുവര്‍ഷം കൊണ്ട് കെട്ടിടം പണി പൂര്‍ത്തീകരിക്കും. തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് 29 മുതല്‍ തൃച്ചംബരം ഡ്രീംപാലസ് ഓഫിസിന് സമീപത്തെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.