ദമ്പതിമാരുടെ ഒരുമാസത്തെ സർവിസ് പെൻഷൻ ദുരിതാശ്വാസ നിധിയിലേക്ക്

പയ്യന്നൂർ: അധ്യാപക ദമ്പതിമാരുടെ ഒരുമാസത്തെ പെൻഷൻ തുക അധ്യാപക ദിനത്തിൽ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കു നൽകി. വെള്ളൂരിലെ സാമൂഹിക പ്രവർത്തകൻ കൂടിയായ പി.പി. ഭാസ്കരൻ മാസ്റ്ററും ഭാര്യ സരോജിനി ടീച്ചറുമാണ് ഇരുവരുടെയും ഒരുമാസത്തെ പെൻഷൻ തുകയായ 55000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പയ്യന്നൂർ നഗരസഭ ഓഫിസിൽ നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ തുക ഏറ്റുവാങ്ങി. കെ.എസ്.എസ്.പി.യു നേതാക്കളായ പി.പി. കൃഷ്ണ പൊതുവാൾ, കെ. കരുണാകരൻ, പി.വി. കരുണാകരൻ, പാവൂർ നാരായണൻ മാസ്റ്റർ, എൻ.കെ. രാഘവൻ, എ. രാമചന്ദ്രൻ, പി.വി. ചാത്തുക്കുട്ടി, അച്യുതൻ പുത്തലത്ത്, എ.കെ. സുകുമാരൻ എന്നിവർ സംബന്ധിച്ചു. കുഞ്ഞിമംഗലം ചെമ്മട്ടിലാ ജുമാമസ്ജിദ് സ്വരൂപിച്ച 2,45,470 രൂപ ജമാഅത്ത് പ്രസിഡൻറ് നൂരിഷ തങ്ങൾ കണ്ണൂർ എ.ഡി.എം ഇ. മുഹമ്മദ് യൂസഫിന് കൈമാറി. ദുരിതാശ്വാസ ക്യാമ്പിലേക്ക് പയ്യന്നൂർ നഗരസഭ കലക്ഷൻ സ​െൻററിൽനിന്ന് 45 ക്വിൻറൽ അരിയും അവശ്യവസ്തുക്കളും പ്രളയബാധിത പ്രദേശങ്ങളിലേക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.