പയ്യന്നൂർ: എ. കുഞ്ഞിരാമൻ അടിയോടി സ്മാരക വൊക്കേഷനൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകദിനം ആചരിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ അധ്യാപകരായി സേവനമനുഷ്ഠിച്ച മുതിർന്ന അധ്യാപകരെ ആദരിച്ചു. ദാമോദരൻ അടിയോടി മാസ്റ്റർ, ഇബ്രാഹീം കുട്ടി മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, ഭാസ്കരൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. എ.ഇ.ഒ സദാനന്ദൻ മാസ്റ്റർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടി.വി. വിനോദ്, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ സി.വി. ബിനീഷ്, ഹെഡ്മാസ്റ്റർ ടി.എസ്. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 'മാധ്യമം' ദിനപത്രം അൽഅമീൻ സർജിക്കൽസിെൻറ സഹകരണത്തോടെ അധ്യാപകർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.