തലശ്ശേരി: വൈസ്‌മെൻ ഇൻറർനാഷനൽ തലശ്ശേരി സിറ്റിയുടെ കാരുണ്യത്താൽ വയനാട് പ്രളയബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനത്തിന് തുടക്കമായി. ചിതലയം പൂവഞ്ചി കോളനി, തലപ്പുഴ കുഴിനിലം, പാണ്ടിക്കടവ് അഗ്രഹാര കോളനി, പനമരം ടൗൺ, മാത്തൂർ വയൽ, വെള്ളമുണ്ട 8/4 എന്നീ മേഖലയിൽ ചോർന്നൊലിക്കുന്ന നൂറോളം വീടുകളിൽ താർപ്പായകൾ വിതരണം ചെയ്തു. കിടക്ക, തലയണ, കട്ടിൽ, ഗ്യാസ് സ്റ്റൗ, പ്ലൈവുഡ് ഡോറുകൾ, ചൂൽ എന്നീ അത്യാവശ്യ സാധനങ്ങളും നൽകി. അഗ്രഹാര കോളനിയിൽ രണ്ട് താൽക്കാലിക വീടുകൾ നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്കും തുടക്കമായി. പൂവഞ്ചി കോളനിയിൽ നടന്ന ചടങ്ങ് വയനാട് ഡി.എഫ്.ഒ എൻ.ടി. സാജൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ്മെൻ ഇൻറർനാഷനൽ തലശ്ശേരി സിറ്റി പ്രസിഡൻറ് ഉസീബ് ഉമ്മലിൽ അധ്യക്ഷത വഹിച്ചു. ഡി.എഫ്.ഒ അജയ്ഘോഷ്, റേഞ്ച് ഓഫിസർ പത്മനാഭൻ എന്നിവർ സംസാരിച്ചു. രഞ്ജിത്ത് രാഘവൻ സ്വാഗതവും പി.കെ. ജുബൈർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.