ജിജോ ഇപ്പോഴും ​പ്രിയശിഷ്യൻ; രണ്ടു​ പതിറ്റാണ്ടായി തുടരുന്ന ഗുരുപൂജ ഇത്തവണയും മുടക്കിയില്ല

ഉളിക്കൽ: 20 വർഷമായി തുടരുന്ന ഗുരുവന്ദത്തിന് ഇൗ വർഷവും ജിജോ മുടക്കംവരുത്തിയില്ല. അധ്യാപകദിനത്തിൽ അക്ഷരങ്ങളും ആദ്യപാഠങ്ങളും പഠിപ്പിച്ച ത​െൻറ അധ്യാപകരെയെല്ലാം സന്ദർശിച്ച് മധുരം നൽകി ഇൗ നാൽപത്തൊമ്പതുകാരൻ. ഒാേട്ടാ ഡ്രൈവറാണ് മുണ്ടോളിക്കൽ ജിജോ. സ്കൂളിൽ മിടുക്കനായിരുന്നെങ്കിലും ജീവിതപ്രാരാബ്ധങ്ങൾ വഴിമുടക്കിയപ്പോൾ ഒാേട്ടാ ഒാടിക്കാൻ തുടങ്ങി. തിരക്കുകളൊക്കെ ഉണ്ടെങ്കിലും അധ്യാപകദിനത്തിൽ എല്ലാം മാറ്റിവെക്കും. ജിജോയെ പഠിപ്പിച്ച അധ്യാപകരെല്ലാം ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്. എല്ലാവർക്കും മധുരം നൽകി കുശലാന്വേഷണം നടത്താൻ ജിജോ സമയം കണ്ടെത്തുന്നു. ആവശ്യമുള്ളപ്പോഴൊക്കെ അനുസരണയുള്ള പഴയ വിദ്യാർഥിയായി ഇവരുടെ അരികിലേക്കോടിയെത്തും. അധ്യാപകർക്കും ജിജോ ഇപ്പോഴും പ്രിയപ്പെട്ട ശിഷ്യനാണ്. അധ്യാപകരോടുള്ള ജിജോയുടെ മനോഭാവം നാട്ടുകാരും അഭിമാനത്തോടെയാണ് പറയാറുള്ളത്. പഴയ സഹപാഠികളുമായി ചേർന്ന് ഇത്തവണ അധ്യാപകരെ ഒരുമിച്ചുകൂട്ടി ആദരിക്കുന്നതിന് തീരുമാനിച്ചിരുന്നു. എന്നാൽ, പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള െഎക്യദാർഢ്യമായി ഇത് ഒഴിവാക്കുകയായിരുന്നു. ഭാര്യ സെലിനും മക്കളായ അഡോണയും അമലും ഒറ്റക്കെട്ടായി തനിക്ക് നൽകുന്ന പ്രോത്സാഹനമാണ് കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒരുതവണപോലും മുടങ്ങാതെ ഗുരുക്കന്മാരെ ആദരിക്കാൻ തനിക്ക് പ്രചോദനമാകുന്നതെന്ന് ജിജോ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.