കേളകം: ഉരുൾപൊട്ടലിൽ തകർന്ന പാൽചുരം-വയനാട് റോഡ് പുനർനിർമാണത്തിനായി അനുമതിയില്ലാതെ വനഭൂമി ഇടിക്കുന്നതായുള്ള പരാതി അന്വേഷിക്കാനെത്തിയ വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാേക്കറ്റം. ഒരുവശം കൊക്കയും മറുവശം കൊട്ടിയൂർ വനവുമായ പാതയുടെ പുനർനിർമാണത്തിെൻറ ഭാഗമായി വനഭാഗം ഇടിച്ച് റോഡിെൻറ വീതി വർധിപ്പിക്കുന്നതായി വിവരം ലഭിച്ചത് അന്വേഷിക്കാനെത്തിയ വനംവകുപ്പ് കൊട്ടിയൂർ േറഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലകരും നാട്ടുകാരും തമ്മിലാണ് വാക്കേറ്റമുണ്ടായത്. പാതയിൽ അറ്റകുറ്റപ്പണി നടത്തുന്നതിെൻറ ഭാഗമായി വനഭാഗങ്ങൾ ഇടിച്ചത് കണ്ടെത്തിയതായും ഇത് അനുവദിക്കില്ലെന്ന നിലപാടാണ് ഒരുവിഭാഗത്തിെൻറ പ്രതിഷേധത്തിന് കാരണമെന്നും കൊട്ടിയൂർ േറഞ്ച് ഓഫിസർ വി. ബിനു പറഞ്ഞു. നാട്ടുകാര്‍ സംഘടിെച്ചത്തിയതോടെ വാക്കേറ്റം രൂക്ഷമായി. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരന്‍, വൈസ് പ്രസിഡൻറ് റോയി നമ്പുടാകം പി.ഡബ്ല്യൂ.ഡി ചുരം ഡിവിഷന്‍ അസി. എൻജിനീയര്‍ കെ.ഇ. പ്രശാന്ത്, കൊട്ടിയൂര്‍ ഫോറസ്റ്റ് േറഞ്ച് ഓഫിസര്‍ വിനു, മറ്റ് പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കം പരിഹരിച്ചത്. വനംവകുപ്പിെൻറ അധീനതയിലുള്ള സ്ഥലത്ത് പ്രവൃത്തി നടത്തുന്നതിനായി ഡി.എഫ്.ഒക്ക് അപേക്ഷ നല്‍കാനും അനുമതിക്കുശേഷം പ്രവൃത്തി നടത്താൻ തീരുമാനിച്ചതോടെ രംഗം ശാന്തമാകുകയായിരുന്നു. പാൽചുരത്ത് വനപാലകരും നാട്ടുകാരുമായുള്ള തർക്കസ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ ചർച്ച നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.