ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്തിലെ ബദർ പള്ളി--കുന്നുമ്മൽ മഖാം റോഡ് തകർന്നു. കുണ്ടും കുഴിയുമായ റോഡുവഴിയുള്ള കാൽനട, വാഹനയാത്ര ദുരിതപൂർണമായിരിക്കുകയാണ്. നിരവധി തവണ പഞ്ചായത്ത് അധികൃതരെ റോഡിെൻറ ശോച്യാവസ്ഥ സംബന്ധിച്ച് അറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല. റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടിയെടുത്തില്ലെങ്കിൽ റോഡ് ഉപരോധമടക്കമുള്ള സമരപരിപാടികൾ നടത്താൻ പ്രദേശവാസികൾ തീരുമാനിച്ചതായി വികസന സമിതി ചെയർമാൻ ഹബീബ് തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.