മട്ടന്നൂര്‍: നടപ്പാതപോലുമില്ലാത്ത കണ്ണൂര്‍ റോഡില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി. ഇതുസംബന്ധിച്ച് നഗരസഭ ചെയർപേഴ്സൻ അനിത വേണുവിന് നേതാക്കൾ . ചെറിയ ദൂരപരിധിയിലാണ് നിരവധി തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ ഇവ റോഡിലാണുള്ളത്. ഷബീര്‍ എടയന്നൂര്‍, അസ്‌കര്‍ എടയന്നൂര്‍, ഉബൈദ് പാലോട്ടുപള്ളി, സി. മുനീബ്, പി. മുനാസര്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. വിമാനത്താവള വഴിവിളക്കുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയില്ല മട്ടന്നൂര്‍: വിമാനത്താവള റോഡില്‍ സ്ഥാപിച്ച വഴിവിളക്കുകള്‍ ഒരുമാസം പിന്നിട്ടിട്ടും പ്രവര്‍ത്തിച്ചുതുടങ്ങിയില്ല. ഒരു തവണ പരീക്ഷണാർഥം ഇവ പ്രകാശിപ്പിച്ചിരുന്നു. വിളക്കുകള്‍ പ്രകാശിപ്പിക്കാനാവശ്യമായിവരുന്ന വൈദ്യുതിനിരക്ക് ആരടക്കുമെന്ന തര്‍ക്കം നിലനില്‍ക്കുന്നതാണ് കാലതാമസത്തിനു കാരണം എന്നറിയുന്നു. വിമാനത്താവളം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡില്‍ മട്ടന്നൂര്‍ നഗരസഭയിലെ വായാന്തോട് മുതല്‍ രണ്ടാംഗേറ്റ് സ്ഥിതിചെയ്യുന്ന കീഴല്ലൂര്‍ പഞ്ചായത്തിലെ പേരാവൂര്‍വരെ തെരുവുവിളക്കുകളും പ്രധാന കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചത്. ഒരുഭാഗത്ത് പൊതുമരാമത്തും മറുഭാഗത്ത് നഗരസഭയും പഞ്ചായത്തുമാണ് തര്‍ക്കത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.