അധ്യാപകദിനാചരണം

കൊളക്കാട്: കാപ്പാട് സ​െൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ പി.ടി.എയുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി ഉദ്‌ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് സന്തോഷ് പേരെപ്പാടൻ അധ്യക്ഷത വഹിച്ചു. ജാൻസി, ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. സി. വിനയ, ജീന, ജോജോ എന്നിവർ നേതൃത്വം നൽകി. കേളകം: കേളകം ലിറ്റില്‍ഫ്ലവര്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളില്‍ അധ്യാപകദിനം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ലിസി ജോസഫ് ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് സന്തോഷ് മണ്ണാര്‍കുളം അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ പ്രിൻസിപ്പൽ സിസ്റ്റര്‍ അനില, മദര്‍ പി.ടി.എ പ്രസിഡൻറ് ഷാജിമോൾ, പി.ടി.എ വൈസ് പ്രസിഡൻറ് ജോസ് പരുന്തുവീട്ടിൽ, സ്‌കൂള്‍ലീഡര്‍ അഭയ് ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.