കിണറുകള്‍ ശുചീകരിച്ചു

മട്ടന്നൂര്‍: മഴ ദുരിതബാധിതര്‍ക്കിടയിലുള്ള കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ എന്‍.എസ്.എസ് സ്‌കീം പ്രവര്‍ത്തകര്‍ ശ്രമദാനം നടത്തി കിണറുകള്‍ ശുചിയാക്കി. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജിലെ 25 പേരുള്‍പ്പെടുന്ന സന്നദ്ധപ്രവര്‍ത്തകരാണ് ആറളം ഫാമില്‍ ബ്ലോക്ക് 13ലെ കോളനിയിലെ കിണറുകള്‍ ശുചിയാക്കിയത്. വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചീങ്കണ്ണിപ്പുഴ കവിഞ്ഞൊഴുകി ആറളം ഫാമിലെ നിരവധി കിണറുകള്‍ മലിനമായിരുന്നു. ആറളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. വേലായുധന്‍ ശുചീകരണം ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ. പ്രസന്ന, കെ. ഉഷ എന്നിവര്‍ സംസാരിച്ചു. കെ. സിദ്ധാര്‍ഥ്, വി. അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. മട്ടന്നൂര്‍ നഗരം ഇരുട്ടില്‍ മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവളത്തി​െൻറ പ്രധാന നഗരമായ മട്ടന്നൂർ പൂര്‍ണ അന്ധകാരത്തില്‍. മട്ടന്നൂരിനെ രാത്രികാലത്തും പകല്‍പോലെ വെളിച്ചത്തിലാക്കുന്ന ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തകരാറായതോടെയാണ് നഗരം ഇരുട്ടിലായത്. എല്ലാ ലൈറ്റുകളും പൂര്‍ണമായും അണഞ്ഞു. സോഡിയം വേപ്പര്‍ ലാമ്പ്, തെരുവുവിളക്കുകള്‍ എന്നിവയും മിക്കതും കണ്ണടച്ചു. രണ്ടുതവണ സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടും ഒരുകാമറ പോലും മട്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്നില്ല. കാമറ നിശ്ചലമായതോടൊപ്പം വെളിച്ചവും ഇല്ലാതായതോടെ ഭീതിയിലാണ് വ്യാപാരികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.