കണ്ണൂർ: ഫിഷറീസ് വകുപ്പ് 2018-19 സാമ്പത്തികവർഷത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തിെൻറ അടിസ്ഥാനസൗകര്യ മാനവശേഷി വികസന സമഗ്രപദ്ധതിയിൽ ഉൾപ്പെടുത്തി രക്ഷിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്ലസ് ടുതലം മുതൽ ടെക്നിക്കൽ തലംവരെ പഠിക്കുന്നതിനായി പ്രത്യേക ധനസഹായം അനുവദിക്കുന്നു. മത്സ്യബന്ധനത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മുൻഗണന. വിദ്യാഭ്യാസ സ്ഥാപനമേധാവി മുഖാന്തരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 28നകം കണ്ണൂർ ജില്ല ഫിഷറീസ് ഓഫിസിൽ ലഭ്യമാക്കണം. അപേക്ഷയോടൊപ്പം രക്ഷിതാക്കളുടെ മരണ സർട്ടിഫിക്കറ്റിെൻറ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. ഫോൺ: 0497 2731081. ...............
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.