ഏഴിമല നാവിക അക്കാദമി ഫോട്ടോഗ്രാഫർ തൂങ്ങിമരിച്ചനിലയിൽ

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിലെ ഫോേട്ടാഗ്രാഫറെ രാമന്തളിയിലെ വാടകക്ക് താമസിക്കുന്ന വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അക്കാദമി ഫോട്ടോഗ്രാഫറും കോഴിക്കോട് ബാലുശ്ശേരി സ്വദേശിയുമായ വി.ടി. അർജുനെയാണ് (26) രാമന്തളി തെക്കുമ്പാടെ അക്കാദമി േഗറ്റിനു സമീപത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അർജുൻ ചൊവ്വാഴ്ച ജോലിക്ക് എത്താത്തതിനെ തുടർന്ന് വൈകീേട്ടാടെ സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുമ്പാണ് ഏഴിമലയിലേക്ക് സ്ഥലംമാറിവന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു വിവാഹം. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരേതരായ വിജയൻ-തുളസി ദമ്പതികളുടെ മകനാണ്. ഭാര്യ: സുചിത്ര. സഹോദരി: ഐശ്വര്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.