കേളകം: ഉരുൾപൊട്ടലിൽ തകര്‍ന്ന കൊട്ടിയൂർ-വയനാട് ചുരംപാത ഒരാഴ്ചക്കകം ഗതാഗതയോഗ്യമാക്കാമെന്ന പ്രതീക്ഷയിൽ പി.ഡബ്ല്യൂ.ഡി. കൊട്ടിയൂർ-പാല്‍ചുരം ബോയ്സ് ടൗണ്‍ റോഡ് പുനർനിർമാണം തകൃതിയായി നടക്കുന്നുണ്ട്. റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കുകയും ഇടിഞ്ഞഭാഗങ്ങളില്‍ മണ്ണിട്ട് നികത്തുകയും ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. മണ്ണിടിച്ചിലില്‍ റോഡിലേക്ക് വീണ കൂറ്റന്‍ കല്ല് കംപ്രസര്‍ ഉപയോഗിച്ച് പൊട്ടിച്ചുനീക്കി. കുന്നിന്‍മുകളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന കല്ല് പൊട്ടിച്ചുനീക്കാനുള്ള പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. അഞ്ചു മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് മണ്ണ് നീക്കംചെയ്യുന്നത്. സ്ഥിരമായി ഗര്‍ത്തം രൂപപ്പെടുന്ന ചെകുത്താന്‍തോട് ഭാഗത്ത് റോഡില്‍ ഇൻറര്‍ലോക്ക് പതിപ്പിക്കുന്ന പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുമ്പോള്‍ വീണ്ടും ഇടിഞ്ഞുവീഴുന്നത് നവീകരണപ്രവൃത്തിയെ ബാധിക്കുന്നുണ്ട്. എന്നാല്‍, അപകടഭീഷണി ഉയര്‍ത്തിനില്‍ക്കുന്ന മണ്‍തിട്ടകള്‍ നീക്കംചെയ്യാന്‍ വനംവകുപ്പ് അനുവദിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ആദ്യഘട്ടത്തിൽ ചെറുവാഹനങ്ങങ്ങൾ കടത്തിവിടാനാണ് നീക്കം. മഴ വിട്ടുനിൽക്കുന്നത് പാതയുടെ പുനർനിർമാണം വേഗത്തിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.