കൂത്തുപറമ്പ്: മമ്പറം പുതിയ പാലത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഉൾനാടൻ ജലപാതയായി പ്രഖ്യാപിച്ച മമ്പറത്ത് നിർമിക്കുന്ന പാലത്തിന് ഉയരം കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർത്തിവെച്ചത്. തുടർന്ന് പുതിയ എസ്റ്റിമേറ്റ് പ്രകാരം കഴിഞ്ഞ ദിവസം പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഉൾനാടൻ ജലപാതയിൽ ഉൾപ്പെടുന്നതാണ് പാലം നിർമിക്കുന്ന അഞ്ചരക്കണ്ടിപ്പുഴ. പൈലിങ് ഉൾപ്പെടെ പൂർത്തിയായി വരുന്നതിനിടയിലായിരുന്നു പ്രവർത്തനം നിർത്താനുള്ള തീരുമാനമുണ്ടായത്. അടിയന്തര പ്രാധാന്യത്തോടെ തയാറാക്കിയ പുതിയ എസ്റ്റിമേറ്റ് പ്രകാരം ആറ് മീറ്റർ ഉയരത്തിലാണ് പുഴയിൽ നാല് തൂണുകൾ സ്ഥാപിക്കുക. തൂണുകളെ തമ്മിൽ ബന്ധിപ്പിച്ച് 44 മീറ്ററുകളുള്ള സ്പാനുകളും നിർമിക്കും. ഉയരം കൂടിയതിനാൽ നേരത്തെ ഉള്ളതിനേക്കാൾ പാലത്തിെൻറ നീളവും കൂടുന്നുണ്ട്. പൈലിങ് പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല. നിലവിലുള്ള പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് മമ്പറത്ത് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷമായിരുന്നു നിർമാണം ആരംഭിച്ചത്. ഇതിനിടയിൽ പാതിവഴിയിൽ നിലച്ചതോടെ കടുത്ത ആശങ്കയാണ് പ്രദേശത്ത് നിലനിന്നിരുന്നത്. മുഖ്യമന്ത്രി ഇടപെട്ടാണ് എസ്റ്റിമേറ്റ് മാറ്റാനുള്ള നടപടിക്രമം വേഗത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.