എരഞ്ഞോളി: എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ് വിജിലൻറ് ഗ്രൂപ് പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ഷീബ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ വി. സജിത സംസാരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനും സ്ത്രീസൗഹൃദ ഇടങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള കൂട്ടായ്മയാണ് കുടുംബശ്രീ വിജിലൻറ് ഗ്രൂപ്. തലശ്ശേരി ട്രാഫിക് എ.എസ്.ഐ ബിന്ദുരാജ്, സ്നേഹിത സർവിസ് െപ്രാവൈഡർ മഞ്ജു, ലീഗൽ സർവിസ് െപ്രാവൈഡർ രേഷ്മ എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.