ദുരിതാശ്വാസം: ഭക്ഷ്യവസ്തുക്കൾ നൽകി

മാഹി: മാഹി സി.ഇ. ഭരതന്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഒരുമയും എന്‍.എസ്.എസ് അംഗങ്ങളും അധ്യാപകരും ചേര്‍ന്ന് വയനാട്ടിൽ ഒന്നേകാൽ ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. പ്രളയബാധിത മേഖലകളില്‍ രക്ഷാദൗത്യം നിർവഹിച്ച മാഹിയിലെ മത്സ്യത്തൊഴിലാളി പാറക്കൽ വളപ്പിൽ ജിത്തുവിനെ പ്രിന്‍സിപ്പല്‍ സി.എച്ച്. ഹംസനാഥ് ആദരിച്ചു. പ്രധാനാധ്യാപിക ഇ.എന്‍. അജിത, സി.എം. എല്‍സമ്മ, എ.സി.എച്ച്. അഷറഫ്, ബിജില എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ. അജിത്ത് കുമാര്‍ സ്വാഗതം പറഞ്ഞു. അധ്യാപകരായ അഹമ്മദ് ഷഫീഖ്, എ.പി. റോഷി, ശ്യാം പ്രകാശ്, ഒരുമ പ്രവര്‍ത്തകരായ റജീഷ്, സീഷന്‍, അസ്റിന്‍, ദില്‍ഷ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.