തലശ്ശേരി: പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിേലക്ക് സംഭാവനയും സാധനങ്ങൾ എത്തിക്കുന്നതും തുടരുന്നു. ഗ്രീൻ ഫ്രൻഡ്സ് തലശ്ശേരിയുടെ മൂന്നാംഘട്ട റിലീഫ് വാഹനം വയനാട്ടിലേക്ക് യാത്രതിരിച്ചു. തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് വി.കെ. ഹുസൈൻ അറയിലകത്ത് അബൂട്ടിക്ക് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എ.കെ. മുസ്തഫ, എ.കെ. സക്കരിയ, പൊന്നകം നൗഷാദ്, നാസർ കാഞ്ഞിരക്കുന്നത്ത്, മുഹമ്മദ് റാഫി, സിറാജ് ചക്യത്ത്, ടി.പി. ഷാനവാസ്, റയീസ് പിലാക്കൂൽ, റിയാസ് കല്ലകത്ത്, ജംഷീർ ചേറ്റംകുന്ന്, ആസിഫ് മട്ടാമ്പ്രം, മുല്ലക്കോയ, ഹനീഫ, സൈഫുദ്ദീൻ, നസീർ, ഹബീബ് ദുബൈ എന്നിവർ പങ്കെടുത്തു. തലശ്ശേരിയിൽ ഒാേട്ടാറിക്ഷ സംയുക്ത ഡ്രൈവേഴ്സ് യൂനിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൊഴിലാളികൾ സ്വരൂപിച്ച തുക തലശ്ശേരി തഹസിൽദാർ ടി.വി. രഞ്ജിത്തിന് കൈമാറി. പി. ജനാർദനൻ, എൻ.കെ. രാജീവ്, പി.സി. ജയചന്ദ്രൻ, ടി.പി. റിനീഷ്, പി.വി. പൊന്നു, മൊയ്തു, വി. ജലീൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.