കണ്ണൂർ: പള്ളിക്കുന്ന് ൈവദ്യുതി സെക്ഷൻ പരിധിയിലെ കുഞ്ഞിപ്പള്ളി, ബി.സി മുക്ക്, ശാദുലപ്പള്ളി, തറ്റുവാപ്പള്ളി, പടന്നപ്പാലം, കൊറ്റാളി, പനങ്കാവ്, സാംസ്കാരിക നിലയം ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. മട്ടന്നൂർ സെക്ഷൻ പരിധിയിലെ എളമ്പാറ, നാഗവളവ്, കുമ്മാനം, പാലയോട് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും. ഇരിക്കൂർ സെക്ഷൻ പരിധിയിലെ അഡുവാപ്പുറം, തലക്കോട്, ചാർത്തോട്ടം, മേപ്പറമ്പ് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. ശ്രീകണ്ഠപുരം സെക്ഷൻ പരിധിയിലെ നിടിയേങ്ങ സ്വാമിമഠം, നിടിയേങ്ങ, പെരുങ്കടവ്, പെരുവഞ്ഞി ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.