മംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ തീരദേശ ജില്ലകളിൽ ഉള്ളാൾ ഒഴികെ മണ്ഡലങ്ങളിൽ പരാജയപ്പെട്ട കോൺഗ്രസ് തദ്ദേശ സ്വയംഭരണത്തിലും അടിപതറി. ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട ജില്ലകളിലെ നഗരസഭകളിലേക്ക് കഴിഞ്ഞമാസം 31ന് നടന്ന തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചപ്പോൾ ആകെ 386 സീറ്റുകളിൽ 193 നേടി ബി.ജെ.പി കരുത്തറിയിച്ചു. കോൺഗ്രസിന് 145, ജെ.ഡി.എസിന് 12, എസ്.ഡി.പി.ഐക്ക് 11, സ്വതന്ത്രർ 25 എന്നിങ്ങനെയാണ് സീറ്റുകൾ ലഭിച്ചത്. കോൺഗ്രസ് 13 സീറ്റും ബി.ജെ.പിയും എസ്.ഡി.പി.ഐയും ആറുവീതം സീറ്റുകളും നേടിയ ഉള്ളാൾ നഗരസഭയിൽ കോൺഗ്രസ് എസ്.ഡി.പി.ഐയുടെ പിന്തുണ തേടില്ലെന്ന് മന്ത്രി യു.ടി. ഖാദർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാന ഭരണത്തിൽ കോൺഗ്രസ് സഖ്യകക്ഷിയായ ജെ.ഡി.എസിന് ഇവിടെ നാല് സീറ്റുണ്ട്. രണ്ട് സ്വതന്ത്രരും വിജയിച്ചു. ഉഡുപ്പി ജില്ലയിൽ അപ്രതീക്ഷിത പരാജയമാണ് പാർട്ടിക്കുണ്ടായതെന്ന് ഡി.സി.സി പ്രസിഡൻറ് ജനാർദന ടോൺസെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.