ചെറുകാവ്യം 'വിലാസിനി' പ്രകാശനം ചെയ്തു

കണ്ണൂർ: കെ. വികാസ് എഴുതിയ വിലാസിനി എന്ന ചെറുകാവ്യം ഐ.ആർ.പി.സി ഉപദേശകസമിതി ചെയർമാൻ പി. ജയരാജൻ പ്രകാശനം ചെയ്തു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി വി.പി. മോഹനൻ ഏറ്റുവാങ്ങി. മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ സി.ഐ. വത്സല സ്വാഗതം പറഞ്ഞു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി മാധവൻ പുറച്ചേരി അധ്യക്ഷത വഹിച്ചു. എം.വി. ജനാർദനൻ മാസ്റ്റർ കാവ്യാവതരണവും ടി.വി. വിലാസിനി ടീച്ചർ പുസ്തകപരിചയവും നടത്തി. എൻ.ടി. സുധീന്ദ്രൻ, ടി.പി. വേണുഗോപാലൻ, വി.വി. ശ്രീനിവാസൻ, വർഗീസ് കളത്തിൽ, എസ്. ദിവാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.