പ്രതിയെ സ്‌റ്റേഷനിൽനിന്ന് ബലമായി മോചിപ്പിച്ചു; പത്ത് ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

കേളകം: പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കേളകം സ്റ്റേഷനിൽനിന്ന് ബലമായി മോചിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം ജോയലിനെ കേളകം പൊലീസ് കസ്റ്റഡിയിലെടുത്തത്. അമ്പായത്തോട് ക്ഷീരസംഘം തെരഞ്ഞെടുപ്പ് നടന്ന ദിവസം കൊട്ടിയൂർ പഞ്ചായത്തംഗം എടമന രാമനെ റോഡിൽ െവച്ച് മർദിച്ച കേസിലും കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ എസ്.ഡി.പി.ഐ പ്രവർത്തകരുമായി ഏറ്റുമുട്ടിയ കേസിലുമാണ് ജോയലിനെ കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ ജോയലിനെ െപാലീസ് സ്‌റ്റേഷനിൽനിന്ന് ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 10 ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേളകം പൊലീസ് കേസെടുത്തു. ബലപ്രയോഗത്തിൽ െപാലീസുകാരനും സാരമല്ലാത്ത പരിക്കുണ്ട്. പൊലീസി​െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. കേസിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിലും പരാതിയുണ്ട്. അമ്പായത്തോട് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സേവനം ചെയ്യുകയായിരുന്ന രാമനെ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങൾ വാങ്ങാൻ പോകുംവഴി ആക്രമിച്ചതായാണ് പരാതി. രണ്ട് കേസിലും പ്രതികളെ അന്വേഷിക്കുന്നതിനിടയിലാണ് ജോയിലിനെ കസ്റ്റഡിയിലെടുത്തത്. ക്യാമ്പിലെ സംഘട്ടനത്തി​െൻറ പേരിലെടുത്ത കേസിൽ ഉൾപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വൈകീേട്ടാടെ തലശ്ശേരി കോടതിയിലെത്തി കീഴടങ്ങിയ ജോയലിനെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.