ഉളിയിൽ സബ് രജിസ്​ട്രാർ ഓഫിസ്​ വാടക കെട്ടിടത്തിലേക്ക് മാറുന്നു

ഇരിട്ടി: ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസ് വാടക കെട്ടിടത്തിലേക്ക് മാറുന്നു. കാലപ്പഴക്കത്തെ തുടർന്ന് കെട്ടിടം പുതുക്കിപ്പണിയുന്നതി​െൻറ ഭാഗമായാണ് ഓഫിസി​െൻറ പ്രവർത്തനം വാടകക്കെട്ടിടത്തിലേക്ക് മാറ്റുന്നത്. ഇതിനായി വള്ള്യാടുള്ള കെട്ടിടം കണ്ടെത്തി. 1982 േമയ് 21നാണ് ഇരിട്ടിയിൽ ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസ് കീഴൂരിലെ ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. ആറളം, അയ്യങ്കുന്ന്, കീഴൂർ, ചാവശ്ശേരി, പായം, വിളമന എന്നീ വില്ലേജ് പരിധിയിൽ വരുന്ന ആധാരം രജിസ്േട്രഷൻ കീഴൂരിലെ ഉളിയിൽ രജിസ്ട്രാർ ഓഫിസിലാണ് നടക്കാറുള്ളത്. എന്നാൽ, കെട്ടിടം കാലപ്പഴക്കം കാരണം ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കൂടാതെ, കാലവർഷത്തിൽ കെട്ടിടത്തിനു മുകളിൽ കൂറ്റൻ മരവും കടപുഴകിയിരുന്നു. ----നിരവധിതവണ ജനപ്രതിനിധികൾ ഉൾെപ്പടെ സമർദംചെലുത്തിയതി​െൻറ ഫലമായി സംസ്ഥാനത്തെ 52 സർക്കാർ കെട്ടിടങ്ങൾ നിർമിക്കുന്നതിനൊപ്പം കിഫ്ബിയിൽ ഉൾപ്പെടുത്തി ഈ കെട്ടിടവും പുതുക്കിപ്പണിയുന്നത്----.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.