കണ്ണൂർ: ആയുർവേദമരുന്നുകളിലും കറിപ്പൊടികളിലും ഉപയോഗിക്കുന്ന വ്യാജ കറുവപ്പട്ടയായ കാസിയ ഇറക്കുമതി തടയാൻ കോടതിയെ സമീപിക്കുമെന്ന് കാസിയക്കെതിരെ ഒറ്റയാൾപോരാട്ടം നടത്തുന്ന ലിയോനാർഡ് ജോൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യവകുപ്പോ സർക്കാറോ വിഷാംശം കലർന്ന കാസിയ ഇറക്കുമതി തടയാനോ ഇത് ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന മരുന്നുകളും മറ്റും നിരോധിക്കാനോ നടപടി എടുക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിക്കുന്നത്. എന്നാൽ, കാസിയയുെട ദൂഷ്യഫലങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. വിഷയം കോടതിയിൽ എത്തുന്നത് തടയാനാണിത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടുത്തുതന്നെ ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.