കണ്ണൂർ: കണ്ണൂർ-കാസർകോട് ജില്ലകളിലെ കയർവ്യവസായ സഹകരണ സംഘങ്ങളുടെയും സ്വകാര്യമേഖലയിലുള്ള കയർ സംരംഭകരുടെയും വിഹിതമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,61,600 രൂപ മന്ത്രി കെ.കെ. ശൈലജക്ക് കണ്ണൂർ കയർ േപ്രാജക്ട് ഓഫിസർ പി.വി. രവീന്ദ്രകുമാർ കൈമാറി. ചടങ്ങിൽ കയർ സംഘങ്ങളെ പ്രതിനിധാനംചെയ്ത് പി.വി. സത്യപാലൻ, കെ. ബാലകൃഷ്ണൻ, കെ. പത്മനാഭൻ, കെ. ചന്ദ്രൻ, എം.കെ. ദിനേശൻ എന്നിവരും സ്വകാര്യ സംരംഭകരെ പ്രതിനിധാനംചെയ്ത് പോള രവിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.