നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് 'പുന്നാരം'

ഉരുവച്ചാൽ: ഹലോ, നമസ്കാരം.. നിങ്ങൾ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത് പുന്നാരം റേഡിയോ. മാലൂർ പനമ്പറ്റ ന്യൂ യു.പി സ്കൂളിലെ ഇടവേളകളിൽ കേൾക്കുന്നത് ഇങ്ങനെയൊക്കെയാണ്. പാട്ടും വിജ്ഞാനവുമൊക്കെ നിറച്ച കുട്ടികളുടെ സ്വന്തം റേഡിയോ. പഠന പ്രവർത്തനങ്ങളെ സഹായിക്കാനും സർഗവാസന പ്രോത്സാഹിപ്പിക്കാനും വാർത്തകളറിയാനും സ്കൂൾ റേഡിയോ അവസരം നൽകുകയാണ്. മുൻകൂട്ടി കമ്പ്യൂട്ടർ ലാബിൽ സോഫ്റ്റ് വെയർ ഉപയോഗിച്ച് റെക്കോഡ് ചെയ്ത് കുട്ടികളുടെ പരിപാടികൾ ഉച്ചഭക്ഷണ ഇടവേളകളിൽ അറിവായും ആനന്ദമായും കാതുകളിലെത്തും. അവതരണം, റെക്കോഡിങ്, റേഡിയോ ജോക്കികൾ എല്ലാം കുട്ടികൾ തന്നെ. പത്തുകുട്ടികൾ വീതമുള്ള എഡിറ്റോറിയൽ െഡസ്കും അനൗൺസർമാരും പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ ടാലൻറ് ലാബ് എന്ന ആശയമാണ് ഇതുവഴി നടപ്പിലാക്കുന്നതെന്ന് റേഡിയോ ക്ലബ് കോഒാഡിനേറ്റർ ടി.പി. രഞ്ജിത്ത് കുമാർ, എം. ചേതസ് എന്നിവർ പറഞ്ഞു. റേഡിയോ പ്രവർത്തനോദ്ഘാടനം ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് വി.കെ. സനോജ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എം. ഹാഷിം അധ്യക്ഷത വഹിച്ചു. പി.വി. മഞ്ജുള കുമാരി, ടി.പി. രഞ്ജിത്ത് കുമാർ, പി.വി. സിന്ധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.