കേന്ദ്ര സർവകലാശാല: മുൻ വി.സി നടത്തിയ നിയമനത്തിൽ സി.ബി.​െഎ അന്വേഷണത്തിന്​ ശിപാർശ

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ 2013ൽ നടത്തിയ നിയമനത്തിൽ സി.ബി.ഐ അന്വേഷണത്തിന് എക്സിക്യൂട്ടിവ് കൗൺസിൽ യോഗം ശിപാർശ ചെയ്തു. മുൻ വി.സി ജാൻസി െജയിംസി​െൻറ കാലത്തെ ടെക്നിക്കൽ അസിസ്റ്റൻറ് നിയമനമാണ് അന്വേഷിക്കുന്നത്. ശരിയായ വിജ്ഞാപനമില്ലാതെയാണ് നിയമനം നടത്തിയതെന്നാണ് ആരോപണം. ഈ തസ്തികയിൽ നാലാമത്തെ നിയമനം ഒ.ബി.സിക്കാണ് നൽകേണ്ടിയിരുന്നത്. എന്നാൽ, ഈ ചട്ടം ലംഘിച്ചു. മുൻ വി.സിക്ക് പുറമേ, രജിസ്ട്രാർ ശശിധരൻ, ഡെപ്യൂട്ടി രജിസ്ട്രാർ ഗോപിനാഥൻ എന്നിവർക്കായിരുന്നു നിയമനച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.