ഇരിട്ടി: ഉരുൾപൊട്ടലും മഴക്കെടുതിയുംമൂലം നാശം നേരിട്ടവർക്ക് അടിയന്തരസഹായം നൽക്കണമെന്ന് മുൻ മന്ത്രി അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. ഇരിട്ടി മേഖലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിക്കുകയായിരുന്നു അദ്ദേഹം. എടക്കാനത്തെ മഠത്തിനകത്ത് ബേബിയുടെ തകർന്നവീട്, ആറളത്തെ അബ്രഹാമിെൻറ വീട്, അത്തിക്കലിലെ ജോയിയുടെ വീട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. പാർട്ടി നേതാക്കളായ വത്സൻ അത്തിക്കൽ, ജോർജ് വടകര, ടി.എസ്. മാത്യു, ബേബി ഒഴുക്കനാട്ട്, സജി കാട്ടുവിള, ഡെന്നിസ് മാണി, ജോസ് കുരുന്നക്കോട്ട്, തോമസ് തയ്യിൽ എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.