തലശ്ശേരി: ന്യൂമാഹിയിലെ പുരാതന തറവാടായ മാഹി കാപ്പിറ്റൽ ഹാളിൽ നടന്നു. പഴയ തലമുറയിലും പുതിയ തലമുറയിലുമുള്ള 650ഓളം അംഗങ്ങൾ പങ്കെടുത്തു. ന്യൂ മാഹി പഞ്ചായത്ത് രൂപവത്കരിക്കുന്നതിന് മുൻകൈയെടുത്ത പ്രഥമ പ്രസിഡൻറും തറവാട്ടിലെ മുതിർന്ന അംഗവുമായ കെ.പി.സി.കെ. അലി എന്ന കുഞ്ഞി കുട്ട്യാലിക്ക തറവാടിെൻറ ചരിത്രം പുതുതലമുറക്ക് പരിചയപ്പെടുത്തി. പ്രളയ ദുരന്തത്തിൽ കഷ്ടതയനുഭവിക്കുന്നവർക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കുകയും സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു. ആമിന സഫറുള്ള ഖിറാഅത്ത് നടത്തി. മുതിർന്ന കാരണവർ കെ.പി. ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. കുടുംബബന്ധം ഇസ്ലാമിൽ എന്ന വിഷയത്തിൽ കെ.എൻ. സുലൈഖ ഉദ്ബോധനം നടത്തി. ഫാബ് തൻവീർ കുറ്റ്യാടി സ്വാഗതവും െക.പി. ഷബീർ നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.