പ്രളയക്കെടുതി: നടുവിൽ പഞ്ചായത്തിൽ 3.55 കോടിയുടെ നാശം

നടുവിൽ: പ്രളയക്കെടുതിയെ തുടർന്ന് നടുവിൽ ഗ്രാമപഞ്ചായത്തിൽ 3.55 കോടിയുടെ നാശനഷ്ടം. 20.5 കിലോമീറ്റർ റോഡ് തകർന്നയിനത്തിൽ 3.05 കോടിയുടെ നഷ്ടവും, മൂന്ന് വീടുകൾ പൂർണമായും 36 വീടുകൾ ഭാഗികമായും തകർന്നയിനത്തിൽ അഞ്ച് ലക്ഷം രൂപയുടെ നഷ്ടവുമാണുണ്ടായതെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഉരുൾപൊട്ടലിനെ തുടർന്നാണ് റോഡുകൾ ഏറെയും തകർന്നത്. ചേറ്റടി-മൈക്കാട് റോഡ് തകർന്ന് 33 ലക്ഷം രൂപയുടെയും അരങ്ങ്-കുടിയാകാപ്പ് റോഡ് തകർന്ന് 10 ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായി. കെടുതിസമയത്ത് ജീവനക്കാരും ഭരണസമിതിയും രാത്രി സമയങ്ങളിൽ ഉൾപ്പെടെ പഞ്ചായത്ത് ഓഫിസിൽ ക്യാമ്പ് ചെയ്താണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.