പ്രളയ മേഖലകളിൽ സഹായഹസ്തവുമായി പയ്യന്നൂർ വനിത പോളി വിദ്യാർഥികളും

പയ്യന്നൂർ: പ്രളയ മേഖലകളിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി പയ്യന്നൂർ വനിത പോളിടെക്നിക് കോളജിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റുകളുടെ നേതൃത്വത്തിൽ വളൻറിയർമാരും അധ്യാപകരും. വനിത പോളിടെക്നിക്കിലെ 39 വിദ്യാർഥികളും 12 അധ്യാപകരുമടങ്ങുന്ന സംഘം മൂന്നു ദിവസങ്ങളിലായി എറണാകുളം പറവൂർ താലൂക്കിലെ ഏലൂർ മുനിസിപ്പാലിറ്റി, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. പ്രളയത്തിൽ മുങ്ങിപ്പോയ വീടുകളിലെയും സ്കൂളുകളിലെയും പൊതുസ്ഥാപനങ്ങളിലെയും ഗൃഹോപകരണങ്ങൾ അറ്റകുറ്റപ്പണി ചെയ്യുകയും വയറിങ് തകരാറുകൾ പരിഹരിക്കുകയുമാണ് ഇവർ ചെയ്തത്. ഏലൂർ നഗരസഭയിലെ പ്രളയം ബാധിച്ച വീടുകളുടെ സർവേയും സംഘം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ എ.വി. സലിൽ കുമാർ, എം. അനീഷ് കുമാർ, വളൻറിയർ സെക്രട്ടറിമാരായ എസ്. ആര്യ, ടി.പി. സ്നേഹ, പി.പി. അഭി സൂര്യ, ടി. അമയ എന്നിവർ നേതൃത്വം നൽകി. ആഗസ്റ്റ് 30ന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട സംഘം കഴിഞ്ഞദിവസം തിരിച്ചെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.