പയ്യന്നൂര്‍ ഉപജില്ലതല കബഡി ചാമ്പ്യൻഷിപ്

ചെറുപുഴ: പയ്യന്നൂര്‍ ഉപജില്ലതല കബഡി ചാമ്പ്യന്‍ഷിപ് ചെറുപുഴ സ​െൻറ് ജോസഫ്സ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്നു. 27 സ്‌കൂളുകളെ പ്രതിനിധാനംചെയ്ത് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നാനൂറോളം താരങ്ങളാണ് പങ്കെടുത്തത്. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വെള്ളൂരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചെറുപുഴ സ​െൻറ് ജോസഫും ജേതാക്കളായി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കരിവെള്ളൂര്‍ എ.വി സ്മാരക ഹയര്‍സെക്കൻഡറിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചെറുപുഴ സ​െൻറ് ജോസഫുമാണ് ജേതാക്കള്‍. സീനിയര്‍ ആൺകുട്ടികളുടെ വിഭാഗത്തില്‍ കരിവെള്ളൂർ എ.വി സ്മാരക ഹയർസെക്കൻഡറിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളൂര്‍ ഗവ. ഹയർ സെക്കൻഡറിയും ജേതാക്കളായി. ജില്ല ചാമ്പ്യന്‍ഷിപ്പിനുള്ള ഉപജില്ല ടീമി​െൻറ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. വിജയികൾക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ടി.പി. നൂറുദ്ദീന്‍ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.