കാഞ്ഞിരങ്ങാട് ബസും കാറും കൂട്ടിയിടിച്ച് പത്തുപേർക്ക് പരിക്ക്

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കാഞ്ഞിരങ്ങാട് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് 10 യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരക്ക് കാഞ്ഞിരങ്ങാട് ടെസ്റ്റിങ് ഗ്രൗണ്ടിന് സമീപത്തായിരുന്നു അപകടം. തേര്‍ത്തല്ലിയിലേക്ക് പോകുന്ന കുണ്ടിലെപുരയില്‍ അഷറഫി​െൻറ ഇന്നോവ കാറും തളിപ്പറമ്പിലേക്ക് വരുകയായിരുന്ന മുണ്ടയ്ക്കല്‍ ബസുമാണ് കൂട്ടിയിടിച്ചത്. മുന്നില്‍ പോകുന്ന ലോറിയെ മറികടക്കുകയായിരുന്ന ബസ് എതിരെവന്ന കാറില്‍ ഇടിച്ച് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തളിപ്പറമ്പ് പൊലീസ് എത്തിയാണ് അപകടത്തില്‍പെട്ട വാഹനങ്ങള്‍ മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.