കാഞ്ഞങ്ങാട്: മുട്ടുന്തല ദാറുല്‍ ഉലൂം സെക്കൻഡറി മദ്റസ എസ്.കെ.എസ്.ബി.വിയുടെ നേതൃത്വത്തില്‍ മുഅല്ലിം ഡേ (അധ്യാപകദിനം) ആചരിച്ചു. മുട്ടുന്തല ഖതീബ് മുഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം യൂനുസ് ഫൈസി കാക്കടവ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡൻറ് സണ്‍ലൈറ്റ് അബ്ദുറഹ്മാന്‍ ഹാജി പതാക ഉയര്‍ത്തി. മീനാപ്പീസ് ഖതീബ് ഷാക്കിര്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. മഖാം സിയാറത്തിന് അബൂബക്കര്‍ മൗലവി നാലമ്പാടി നേതൃത്വം നല്‍കി. മുസ്തഫ അസ്ഹരിയെ ജമാഅത്ത് ജന. സെക്രട്ടറി റഷീദ് മുട്ടുന്തല ആദരിച്ചു. മജ്‌ലിസുന്നൂറിന് എസ്.കെ.എസ്.ബി.വി കണ്‍വീനര്‍ സാദിഖുല്‍ അമീന്‍ മൗലവി നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.