പയ്യാമ്പലത്ത് കടലിൽ ചാടിയയാളെ രക്ഷപ്പെടുത്തി

കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ ചാടിയ അർധസൈനികനെ ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷിച്ചു. പയ്യന്നൂർ സ്വദേശിയായ 31കാരനാണ് കടലിൽ ചാടിയത്. അവശനിലയിലായ ഇയാെള ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. ഒരാൾ കടലിലേക്ക് ചാടുന്നതുകണ്ട് പരിസരത്തുണ്ടായിരുന്നവർ വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷെപ്പടുത്തി. കൈയിലെ ഞരമ്പ് മുറിച്ചശേഷം കടലിൽ ചാടുകയായിരുന്നു. ആത്മഹത്യ ശ്രമമാണെന്നാണ് കരുതുന്നത്. തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസിൽ ഒരാൾ വിഷം കഴിച്ച് യാത്ര ചെയ്യുന്നതായി രാവിലെ റെയിൽവേ പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്റ്റേഷനുകളിൽ മെസേജ് നൽകി. തലശ്ശേരിയിലും വടകരയിലും ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടത്താനായില്ല. ഫോൺ െചയ്തത് ഇയാളാണെന്നാണ് പൊലീസ് നിഗമനം. കുടുംബപ്രശ്നമാണ് ആത്മഹത്യശ്രമത്തിന് കാരണമെന്ന് ഇയാൾ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.