ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി കൂത്തുപറമ്പ് സ്വദേശി

കൂത്തുപറമ്പ്: ഡിസംബറിൽ തായ്്ലൻഡിൽ നടക്കുന്ന ലോക ശരീരസൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ കൂത്തുപറമ്പ് കണ്ടേരി സ്വദേശി ഷിനു ചൊവ്വ യോഗ്യത നേടി. മെൻഫിക് വിഭാഗത്തിൽ ഓപൺ കാറ്റഗറിയിലാണ് ഷിനു പങ്കെടുക്കുക. ലോക ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന ഏക മലയാളിയാണ് മിസ്റ്റർ കേരളയായ ഷിനു. കഴിഞ്ഞദിവസം ഛത്തിസ്ഗഢിലെ റായ്പൂരിൽ നടന്ന ദേശീയ ശരീരസൗന്ദര്യ മത്സരത്തിലാണ് ഷിനു ലോക ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മാസം പുണെയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കും യോഗ്യത നേടി. കഴിഞ്ഞ വർഷം മംഗോളിയയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഷിനു ആറാം സ്ഥാനത്ത് എത്തിയിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പാകാനും സാധിച്ചു. മിസ്റ്റർ കേരള, മിസ്റ്റർ ഓപൺ കേരള പദവികൾ രണ്ട് പ്രാവശ്യം നേടിയിട്ടുണ്ട്. ഒട്ടേറെ പ്രമുഖർക്ക് ഷിനു ബംഗളൂരുവിൽ ഇപ്പോൾ പരിശീലനം നൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.