ഉറൂസെ ഉപ്പാവ സമാപിച്ചു

കൂത്തുപറമ്പ്: വേങ്ങാട് ദർഗ ഷെരീഫിൽ നടന്നുവന്ന . മത സൗഹാർദ സമ്മേളനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സത്താർ ഷാ ഖാദിരി അധ്യക്ഷത വഹിച്ചു. നിപ വൈറസിനെ നിർമാർജനം ചെയ്യാൻ മികച്ച നിലയിൽ നേതൃത്വം നൽകിയതിന് മന്ത്രി ശൈലജയെ ഉപഹാരം നൽകി ആദരിച്ചു. പ്രകൃതിദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കണ്ണൂർ ഇൻഫൻട്രി ബറ്റാലിയൻ, ഫയർഫോഴ്സ്, പൊലീസ് സേനകളെയും മത്സ്യത്തൊഴിലാളികളെയും ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, മുൻ മന്ത്രി കെ.പി. മോഹനൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ എന്നിവർ മുഖ്യാതിഥികളായി. വി.കെ. സുരേഷ് ബാബു, ഡോ. ജോസ്്ലെറ്റ് മാത്യു, സ്വാമി മധുരനാഥൻ ജ്ഞാനതപസ്സി, ഫസൽ ഹുസൈൻ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.