കൂത്തുപറമ്പ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സീനിയർ സിറ്റിസൺ ഫോറം സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് ഭാരവാഹികളിൽനിന്ന് കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ ഏറ്റുവാങ്ങി. സംസ്ഥാനത്തുടനീളമുള്ള ശാഖകളിലൂടെയാണ് ധനസമാഹരണം നടത്തിയത്. വയനാട്ടിലെ പ്രളയബാധിതർക്കുള്ള വീട്ടുപകരണങ്ങളും ചടങ്ങിൽ നൽകി. കൂത്തുപറമ്പ് സീനിയർ സിറ്റിസൺ ഓഫിസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് വി.സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ, കെ. ശാന്തമ്മ, കെ.ടി. രതീശൻ, സി.കെ. രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്നും തുക സമാഹരിച്ച് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.