മഴ പെയ്തപ്പോൾ ചളിക്കുളം; വെയിലായപ്പോൾ പൊടിശല്യം

കൂത്തുപറമ്പ്: തലശ്ശേരി-കൂർഗ് റോഡിലെ കുട്ടിക്കുന്നിൽ കെ.എസ്.ടി.പി റോഡ് നവീകരണം പാതിവഴിയിൽ നിർത്തിയത് ദുരിതമാകുന്നു. മണ്ണ് നീക്കം ചെയ്ത സ്ഥലങ്ങളിൽ രൂക്ഷമായ പൊടിശല്യം അനുഭവപ്പെടുകയാണ്. ആറ് മാസം മുമ്പാണ് നവീകരണത്തി​െൻറ ഭാഗമായി നിർമലഗിരിക്കടുത്ത കുട്ടിക്കുന്നിൽ റോഡിലെ മണ്ണ് നീക്കം ചെയ്തത്. ഇരു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാതയിൽ ഒരു മുന്നൊരുക്കവുമില്ലാതെ വൻതോതിൽ മണ്ണ് നീക്കം ചെയ്യുകയായിരുന്നു. കാലവർഷം തുടങ്ങിയതോടെ കഴിഞ്ഞയാഴ്ച വരെ കടുത്ത ചളിയായിരുന്നു പ്രദേശമാകെ. എന്നാൽ, മഴ മാറി വെയിൽ വന്നതോടെ രൂക്ഷമായ പൊടിശല്യമാണ് ഭാഗത്ത് അനുഭവപ്പെടുന്നത്. വാഹനങ്ങൾ പോകുമ്പോൾ കല്ല് തെറിച്ചും വാഹനങ്ങൾ കുഴിയിൽ വീണും അപകടങ്ങളുണ്ടാകുന്നുണ്ട്. വ്യാപാരികളാണ് പൊടിശല്യം കാരണം ഏറെ ദുരിതം അനുഭവിക്കുന്നത്. കുട്ടിക്കുന്ന് മുതൽ കരേറ്റ വരെ ഭാഗത്താണ് കരാറുകാരുടെ അനാസ്ഥ കാരണം റോഡ് നവീകരണം ഇഴഞ്ഞുനീങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.