പ്രളയബാധിതർക്ക്‌ സഹായം കൈമാറി

ചൊക്ലി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗ്രാമത്തി ജുമാമസ്ജിദ് കമ്മിറ്റി സ്വരൂപിച്ച 1,22,330 രൂപ അഡ്വ. എ.എൻ. ഷംസീർ എം.എൽ.എക്ക് ജുമാമസ്ജിദ് സെക്രട്ടറി എ.പി. കാദർ ഹാജി കൈമാറി. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമത്തി മഹല്ല് പ്രസിഡൻറ് അലി ഹാജി അധ്യക്ഷത വഹിച്ചു. ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാഗേഷ് മുഖ്യാതിഥിയായി. യൂസഫ് അമാന, റഹദാദ് മൂഴിക്കര, ജമാൽ മദനി, അബൂബക്കർ സജിലാസ്, ഷാസ് മഹമൂദ്, അസീസ് അലേരി എന്നിവർ സംസാരിച്ചു. ഹാദി യുനാസ് സ്വാഗതവും സുബൈർ ഹാജി നന്ദിയും പറഞ്ഞു. പുല്ലൂക്കര വിഷ്ണുവിലാസം യു.പി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂനിറ്റുകൾ പ്രളയബാധിതർക്കായി ശേഖരിച്ച നോട്ട്ബുക്കുകളടങ്ങിയ പഠനോപകരണ ശേഖരം സ്കൗട്ട് ആൻഡ് ഗൈഡ് തലശ്ശേരി ജില്ല സെക്രട്ടറി പി. ബിജോയിക്ക് കൈമാറി. സ്കൗട്ട് അധ്യാപകൻ നൗഷാദ് അണിയാരം അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.